കാലടി: ഗവ. എംപ്ലോയീസ് സഹകരണത്തോടെ ഡോ. ബി.ആർ.അംബേദ്കർ ലൈബ്രറി ആൻഡ് സ്റ്റഡി സെൻറർ മലയാറ്റൂർ വെസ്റ്റ് കോളനിയിൽ വച്ച് പഠനോപകരണ വിതരണം നടത്തി. റോജി .എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.എ. മുരളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൾ, മെമ്പർ ഷിബു പറമ്പത്ത്, ബ്ലോക്ക് മെമ്പർ മനോജ് മുല്ലശേരി, എം.കെ.ബിജു, ടി.ആർ.ഷിബു എന്നിവർ സംസാരിച്ചു.