മൂവാറ്റുപുഴ: പാചക വാതക വില വർദ്ധനവിനെതിരെ മടക്കലയും ചൂട്ടും ചകിരിയും ഉപയോഗിച്ച് തീ കത്തിച്ച് കപ്പ വേവിച്ച് പോത്താനിക്കാട് ടൗണിൽ വേറിട്ട സമരം നടത്തി സി.പി.ഐ. സമരം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ ബാബു പോൾ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.എ ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.എം.ഹാരീസ്, ജോളി പൊട്ടയ്ക്കൽ, വിൻസൻ ഇല്ലിക്കൽ, മേരി തോമസ്, വി.ഒ.കുറുമ്പൻ, എൻ.എ.ജോസ്, റോയി മാത്യു, തങ്ക കുറുമ്പൻ, ജോമോൻ, ടോമി ഏലിയാസ് എന്നിവർ സംസാരിച്ചു.