കൊച്ചി: കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്മാർട്ട്‌ഫോൺ ചലഞ്ചിന്റെ ഭാഗമായി മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നെൽസൺ കോച്ചേരിയുടെ നേതൃത്വത്തിലുള്ള 1980 എസ്.എസ്.എൽ.സി ബാച്ച് അഞ്ചു സ്മാർട്ട് ഫോണുകൾ ഹെഡ്മിസ്ട്രസ് വൽസലമേരി ഡിസിൽവയ്ക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് സജീവ് ആന്റണി അദ്ധ്യക്ഷനായ ചടങ്ങ് മാനേജർ ഫാദർ ജോയി ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. പി.എ പീറ്റർ , ജോൺ ജൂഡ് ഇ.വി., പ്രിൻസിപ്പൽ വിൻസന്റ് പി.എൽ, ആന്റോ പനക്കൽ , നൈന പി. അഗസ്റ്റിൻ, നെൽസൺ മാത്യു , മേരി വിൻസെന്റ്, ഗ്ലോറിയ പി.ടി എന്നിവർ പങ്കെടുത്തു.