കാലടി: ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന (സഹോസ) പഠന സഹായമായി വിദ്യാർത്ഥികൾക്ക് മൊബൈൽഫോണുകൾ നൽകി. ഇരുപത് വിദ്യാർത്ഥികൾക്ക് നെറ്റ് കണക്ഷൻ റീച്ചാർജ് ചെയ്തുനൽകി. സഹോസ പ്രസിഡൻ്റ് ബിജു കെത്തോട്ടുങ്കൽ, ഹെഡ്മിസ്ട്രസ് ദീപ സുകുമാർ, പി.ടി.എ പ്രസിഡന്റ് പി.എസ്. നൗഷാദ്, വി.പി. സുകുമാരൻ, സഹോസ വൈസ് പ്രസിഡന്റ് മായ രാധാകൃഷ്ണൻ, പി.ആർ.കെ മേനോൻ, അദ്ധ്യാപകരായ കെ.എൻ. പ്രിയ, പി.എം. ധന്യ എന്നിവർ പങ്കെടുത്തു.