photo
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൈപ്പിൻപറവൂർ മേഖലയിലെ ബസ്സുടമകൾ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യ്ക്ക് നിവേദനം നൽകുന്നു

വൈപ്പിൻ: ബസുടമകളുടെ ആവശ്യം ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. പെർമിറ്റ് മരവിപ്പിച്ചശേഷം ബസ് വിൽക്കുന്നതിന് ഉണ്ടായിരുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് വൈപ്പിൻ പറവൂർ മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (പി.ബി.ഒ.എ.) എം.എൽ.എ.യ്ക്ക് നൽകിയ നിവേദനം സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും വിദ്യാർത്ഥികളുടെ അടക്കം ചാർജ് വർദ്ധനകൂടാതെ മുന്നോട്ടുപോകാനാകില്ലെന്നും നിവേദനത്തിൽ പറയുന്നു. പി.ബി.ഒ.എ മേഖലാ പ്രസിഡന്റ് പി.കെ. ലെനിൻ, ഭാരവാഹികളായ കെ.ജെ. ഓജൻ, സി.കെ. പ്രദീപ്, മുരളി എന്നിവരാണ് നിവേദനം നൽകിയത്.