മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ വായനപക്ഷാചരണത്തോടനുബന്ധിച്ച് ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം സിന്ധു ഉല്ലാസ് അനുസ്മരണ പ്രഭാഷണം നടത്തി. ദേവദാസ്, ആർ. രവീന്ദ്രൻ, ലീലാമണി, സ്ലീബാകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ആർ. രാജീവ് സ്വാഗതവും എം.എം. രാജപ്പൻപിള്ള നന്ദിയും പറഞ്ഞു.