കൊച്ചി: സ്ത്രീധന, ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് പരാതി സമർപ്പിക്കാൻ കേരള സംസ്ഥാന യുവജന കമ്മീഷൻ പ്രത്യേക സൗകര്യം ഒരുക്കി. keralayouthcommission@gmail.com എന്ന മെയിൽ ഐ.ഡി മുഖേനയോ 8086987262 എന്ന വാട്ട്‌സ് ആപ്പ് നമ്പർ വഴിയോ 18 മുതൽ 40 വരെയുള്ള യുവജനങ്ങൾക്ക് പരാതി നൽകാം. ജില്ലാതലത്തിൽ അദാലത്തുകളും സിറ്റിംഗും നടത്തി നിയമസഹായം ഉറപ്പാക്കുമെന്ന് അദ്ധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. വിവരങ്ങൾക്ക് : 0471 2308530