മൂവാറ്റുപുഴ: വായന പക്ഷാചരണപരിപാടികൾ ഐ.വി. ദാസ് ജന്മദിനമായ ഇന്ന് സമാപിക്കും. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണ സമാപനപരിപാടികൾ വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെയാണ് നടക്കുന്നത്. രാത്രി 7.30ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി അദ്ധ്യക്ഷത വഹിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ഗൂഗിൾ മീറ്റിലൂടെയാണ് സമ്മേളനം.