വൈപ്പിൻ: മുഴുവൻ കടകളും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഉപവാസസമരം നടത്തി. എടവനക്കാട് അണിയലിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.എ. മാത്തൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ.ജയപ്രസാദ്, വൈപ്പിൻ മേഖലാ പ്രസിഡന്റ് കെ. ഗോപാലൻ, ജോയ്, കെ.എക്സ്. പോൾ, ടി.എ. വാഹിദ്, എ.ജലീൽ, ടി.എ. റസാക് എന്നിവർ പ്രസംഗിച്ചു.
എടവനക്കാട് പഴങ്ങാട് യൂണിറ്റ് നടത്തിയ സമരത്തിൽ എ.എ. നാസർ, അഷ്‌റഫ്, പീതാംബരൻ, വിദ്യാധരൻ, ഉഷ, സി.എ. ഷാനവാസ്, ജിജോ എന്നിവർ പങ്കെടുത്തു.
ഞാറയ്ക്കൽ ടൗണിലെ വ്യാപാരികൾ ഞാറയ്ക്കൽ വൈദ്യുതി ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസസമരം സംസ്ഥാന കൗൺസിൽ അംഗം പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി പി.ടി. പോൾ, കെ.എ. രഘുനാഥ്, സെബാസ്റ്റ്യൻ തേക്കാനത്ത്, യൂത്ത് വിംഗ് പ്രസിഡന്റ് രതീഷ്ബാബു, സി. സി. മാത്യു, സണ്ണി കുരുവിള, ഡെന്നി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
എളങ്കുന്നപ്പുഴയിൽ നടത്തിയ സമരത്തിൽ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് എസ്.ജെ. ഗലീലിയോ, വൈപ്പിൻ മേഖല ജനറൽ സെക്രട്ടറി വി.കെ. ജോയി, എ. ജെ. സ്റ്റീഫൻ, രാജു ആന്റണി, ഐ.ജെ. ജോസി, ജോസി ചക്കാലക്കൽ, ഡോ. പ്രകാശ്, അഗസ്റ്റിൻ സിക്കേര തുടങ്ങിയവർ പ്രസംഗിച്ചു.