kvves

കൊച്ചി: വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഏകദിന ഉപവാസ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി.നാസർ, ജില്ലാ ജറനൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് , ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.സി.പോൾസൺ, കെ.എസ്.മാത്യു, ബാബു കുരുത്തോല, ജില്ലാ സെക്രട്ടറിമാരായ സി.ജി. ബാബു, അസ്സീസ് മൂലയിൽ, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.നിഷാദ്, മേഖല വൈസ് പ്രസിഡന്റ് എ.ആർ.ദയാനന്ദ്, വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി ജയ പീറ്റർ, ജില്ലാ സെക്രട്ടറി ലീന റാഫേൽ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി കെ.എ.മുഹമ്മദ് ബഷീർ, മേഖലാ ജനറൽ സെക്രട്ടറി കെ.സി.മുരളീധരൻ, മേഖലാ വൈസ് പ്രസിഡന്റ് എൻ.കെ.സജീവ്, എ.കെ.വിദ്യാദരൻ, ഡിസ്ട്രിബ്രൂട്ടേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ.റഫീഖ്, ജനറൽ സെക്രട്ടറി ടി.ജയ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു.