വൈപ്പിൻ: പാചകവാതകത്തിന് വിലവർദ്ധിപ്പിച്ച കേന്ദ്രസർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചും സബ്‌സിഡി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും ആർ.എസ്.പി വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി അടുപ്പ്കൂട്ടി പ്രതിഷേധിച്ചു.
ചെറായി ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം മണ്ഡലം സെക്രട്ടറി പി.ടി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിഅംഗം കെ.വി.സുധീർബാബു അദ്ധ്യക്ഷത വഹിച്ചു. പി.പി.ബാബു, സി.കെ. ദിലീപ്, പി.എൽ. ഉണ്ണികൃഷ്ണൻ, എ.എഫ്.ഉദയൻ എന്നിവർ സംസാരിച്ചു.