suma

പെരുമ്പാവൂർ: സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വംഭരന്റെ ഭാര്യ സുമ (45) മരിച്ചു. പെരുമ്പാവൂർ ഔഷധി ജംഗ്ഷനിലെ ഗാലക്‌സി ഇലക്ട്രിക്കൽസിലെ ജീവനക്കാരിയായ സുമ ഇന്നലെ രാവിലെ 10.45 ഓടെ സ്‌ക്കൂട്ടറിൽ ജോലിക്കു വരുമ്പോൾ പെരുമ്പാവൂർ ഔഷധി ജംഗ്ഷനിലെ ഇറക്കത്തിലായിരുന്നു അപകടം. പിന്നിൽ നിന്നു വന്ന ടോറസ് സ്‌കൂട്ടറിൽ തട്ടിയതോടെ റോഡിൽ വീണ സുമ ടോറസിന്റെ അടിയിൽപ്പെടുകയായിരുന്നു. ഉടൻ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വെങ്ങോല പഞ്ചായത്ത് നാലാം വാർഡ് ജാഗ്രത സമിതി പ്രസിഡന്റുമായിരുന്നു സുമ. അല്ലപ്ര പിക്‌നിക് കപ്പലണ്ടി മിഠായി നിർമ്മാണ യൂണിറ്റ് ഉടമയാണ് വിശ്വംഭരൻ. മക്കൾ: അർഷൽ, അനന്ദു. സംസ്‌കാരം നടത്തി.