പെരുമ്പാവൂർ: പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ കടുവാൾ ഗ്രാമത്തിൽ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ടി.എം.നസീർ നിർവഹിച്ചു. പ്രിൻസിപ്പൽ എസ്. സുകു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത.കെ.കുര്യാക്കോസ്, എൻ.എസ്.എസ് യൂണിറ്റ് ലീഡർ ടോണിമ എസ്.ബാബു, ലക്ഷ്മി പ്രിയ, എയ്ഞ്ചൽ റാണി, അദ്ധ്യാപകരായ ഡോക്ടർ സഹദേവൻ, രാജീവ് ആർ.എൻ, പൊതുപ്രവർത്തകരായ ഗിരിശങ്കർ, അക്ഷയചന്ദ്രൻ എന്നിവർ പങ്കെടുത്തു.