കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യപകമായി നടത്തിയ ഉപവാസ സമരത്തിന്റെ ഭാഗമായി എറണാകുളം സിറ്റി നോർത്ത് യൂണിറ്റ് വടുതല ഗേറ്റിൽ നടത്തിയ ഉപവാസ സമരം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മിനി വിവേര, കാജൽ സലീം, ഹെൻട്രി ഓസ്റ്റിൻ, കോൺഗ്രസ് നേതാവ് ഇക്ബാൽ വലിയ വീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.