കൊച്ചി: അമൃത സർവ്വകലാശാലയുടെ കൊച്ചി കാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിൻ 'കോവിഡാനന്തരം: സയൻസ് മേഖലയിലെ ഉപരിപഠന - ജോലി സാധ്യതകൾ' എന്ന വിഷയത്തിൽ ജൂലായ് 11 ന് ദേശീയ വെബിനാർ സംഘടിപ്പിക്കും. അമൃത വിശ്വവിദ്യാപീഠം ഗവേഷണ വിഭാഗം ഡീൻ ഡോ.ശാന്തികുമാർ വി. നായർ വെബിനാർ നയിക്കും. ഡോ. സോണിയ ബസു, ഡോ. കൃഷ്ണ രാധാകൃഷ്ണൻ, പ്രമുഖ അവതാരക രേഖ മേനോൻ, ഡോ. സിസിനി ശശിധരൻ, ഡോ. ചൈതന്യ കൊഡൂരി, ഡോ. ജോൺ ജോസഫ്. തുടങ്ങിയവർ പങ്കെടുക്കും.
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https:/forms.office.com/r/fpZr1fwqV4