pets

കൊച്ചി: ജീവികളിൽ നിന്ന് പകരുന്ന രോഗങ്ങൾക്കെതിരെ മുൻകരുതലുകൾ വേണമെന്ന് ആരോഗ്യവകുപ്പ്.

കേരളത്തിലെ സാധാരണ ജന്തുജന്യ രോഗങ്ങൾ

എലിപ്പനി, ചെള്ള് പനി , കുരങ്ങ് പനി, നിപാ, പേ വിഷബാധ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ

വ്യാപനം

മൃഗങ്ങളുടെ ജീവിത പരിസരങ്ങളിലും വനമേഖലയിലും ഇടപഴകുമ്പോൾ വൈറസ്, ബാക്ടീരിയ, പരാദങ്ങൾ, രോഗാണുക്കൾ എന്നിവയിലൂടെയാണ് വ്യാപനം.

മുൻകരുതലുകൾ

• മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പർക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, വളർത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക.

• മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാൽ ഉടൻ തന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

• മുഖത്തോട് ചേർത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാൻ അവയെ അനുവദിക്കരുത്.

• 5 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോൾ ശ്രദ്ധ പുലർത്തണം.

• മൃഗങ്ങളിൽ നിന്ന് മുറിവോ പോറലുകളോ ഉണ്ടായാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.

• വളർത്തുമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി എടുക്കണം.

• വനമേഖലയിൽ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോൾ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.