തൃക്കാക്കര: തൃക്കാക്കര നഗരസഭ ഇടച്ചിറ ഡിവിഷനിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്ന കരുതൽ 2021 ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ അബ്ദു ഷാന അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യാതിഥിയും .സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റാഷിദ് ഉള്ളംപിള്ളി, സുനീറ ഫിറോസ് കൗൺസിലർമാരായ എം.ഒ വർഗീസ്, ഉണ്ണി കാക്കനാട്, സി.സി.വിജു സിദ്ധിഖ് മൗലവി, ഇ എം ബക്കർ, ഹസൻ ടി എസ്, ജമാൽ മലയിൽ, അലി ഷാന, പി എം അഷറഫ് തുടങ്ങിയവർ പങ്കെടുത്തു. തൃക്കാക്കര നഗരസഭ ഇടച്ചിറ ഡിവിഷനിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സുമനസുകളുടെ സഹായത്തോടെ പഠനസഹായം നൽകുന്നതിനായി ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയാണ് കരുതൽ 2021. കൂടുതൽ വിദ്യാർത്ഥികൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ സഹായം എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൗൺസിലർ പറഞ്ഞു.