തൃക്കാക്കാര: കൊച്ചിൻ ടെക്നോപൊലീസിന്റെയും റോട്ടറി ഡിസ്ട്രിക്ട് 3201ന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ ഗിഫ്റ്റ് ഒഫ് ലൈഫ് പദ്ധതി 50 എണ്ണം പിന്നിട്ടു. കേരളത്തിലെയും അന്യ സംസ്ഥാനങ്ങളിലെയും കുട്ടികൾ ഉൾപ്പെടെയാണിത്. അമൃത ഹോസ്പിറ്റൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗവുമായി സഹകരിച്ച് ചെയ്യുന്ന ഈ സംരംഭം ഈ വർഷം 90 എണ്ണം കൂടി പൂർത്തിയാക്കും. നിർദ്ധരരായ കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് ഹൃദയ ശസ്ത്രക്രിയ.
പദ്ധതിയുടെ 50-ാം ശസ്ത്രക്രിയ നടത്തിയ ദിനത്തിൽ അമൃത ആശുപത്രിയിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ,ജോസ് ചാക്കോ , ഹോസ്പിറ്റൽ സൂപ്രണ്ട് രാജേഷ് പൈ, ഡോ.കൃഷ്ണകുമാർ, ഡോ.ബ്രിജേഷ് എന്നിവർ സംബന്ധിച്ചു. ടെക്നോപൊലീസ് പ്രസിഡന്റ് സായി പരമേശ്വരൻ ഹോസ്പിറ്റലിനും കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി. സെക്രട്ടറി ഷൈനു കുമാർ ,അസി.ഗവർണർ ചിത്ര അശോക് , ഡിസ്ട്രിക്ട് ഡയറക്ടർ ബാലഗോപാൽ, വിനു ജോസഫ്, ജെറി തോമസ് എന്നിവർ സംബന്ധിച്ചു. ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികൾക്ക് +91 96451 50150.