കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ട് നടക്കാനിറങ്ങിയ യുവതിക്ക് കാറിടിച്ച് പരിക്കേറ്റു. പാലാരിവട്ടം നോർത്ത് ജനതാ റോഡ് വൈലോപ്പിളളി വീട്ടിൽ ശ്യാംകുമാറിന്റെ ഭാര്യ ദൃശ്യ ഗോപി(36)യുടെ കാലിനാണ് പരിക്ക്. പാലാരിവട്ടം പൊലീസ്കേസെടുത്തു. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കാർ ഡ്രൈവർ ടെഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെപ്പേർ നടക്കാനെത്തുന്ന സ്റ്റേഡിയത്തിൽ വാഹനങ്ങളുടെ പാച്ചിൽ ഇനിയും അപക‌ടമുണ്ടാക്കുമെന്ന ആശങ്കയുണ്ട്.