കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) അവസാനവർഷ ബിരുദ കോഴ്‌സുകളുടെ ഫലം പ്രസീദ്ധികരിച്ചു. നാല് വർഷത്തെ പ്രൊഫഷണൽ ബിരുദ കോഴ്‌സ് ആയ ബി.എഫ്.എസ്‌സി പരീക്ഷയിൽ അനു.എ.ജെ ഒന്നാം റാങ്ക് കരസ്ഥമാക്കി. തൃശ്ശൂർ ജില്ലയിലെ മുപ്‌ളിയത്ത് അരിക്കാടൻ വീട്ടിൽ ജോൺ.എ.ടിയുടെയും ലിസ ജോണിന്റെയും മകളാണ്.
സ്വാതി സി.എസ് രണ്ടാം റാങ്കും വിഷ്ണുപ്രിയ ബി മൂന്നാം റാങ്കും നേടി. പാലക്കാട് അനനെല്ലൂർ ചന്ദ്രാംതൊടി ശശികുമാറിന്റെയും സവിതയുടെയും മകളാണ് സ്വാതി. കൊല്ലം ചാത്തനൂർ സ്വദേശി രാജേന്ദ്രൻ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകളാണ് വിഷ്ണുപ്രിയ.
ബി.ടെക് - ഫുഡ് ടെക്‌നോളജി കോഴ്‌സിൽ അമൃത അജിത്ത് ഒന്നാം റാങ്ക് നേടി. കോട്ടയം തലയോലപറമ്പ് സ്വദേശി കെ.അജിത്തിന്റെയും സിനിയുടെയും മകളാണ്. അഞ്ജലി കൃഷ്ണയ്‌ക്കാണ് രണ്ടാം റാങ്ക്. എറണാകുളം പനങ്ങാട് അനന്തകൃഷ്ണന്റെയും ജയയുടെയും മകളാണ്. മൂന്നാം റാങ്ക് ക്രിസി എലിസബത്ത് സാമുവലും ഷബ്‌ന യൂസഫും പങ്കിട്ടു. എറണാകുളം വൈറ്റിലയിലെ ഡോ.ലൂയി സാമുവലിന്റെയും ഡോ.എലിസത്ത് സാമുവലിന്റെയും മകളാണ് ക്രിസി. പൊന്നാനി സ്വദേശി യൂസഫ് കെ.പിയുടെയും ഷാജിത എ.കെയുടെയും മകളാണ് ഷബ്‌ന.