കോതമംഗലം : മനുഷ്യ മൃഗ സംഘർഷം തടയാൻ കോടികളുടെ പ്രൊജക്ടുമായി വനംവകുപ്പ്. കോടനാട് ഡിവിഷന് കീഴിൽ 1100 കോടിയുടെ പ്രൊജക്റ്റ് ആണ് നടപ്പാക്കേണ്ടത് എന്ന് വനം വകുപ്പ് അധികാരികൾ പറയുന്നു. എന്നാൽ ഇതിനായി വകയിരുത്തിയിരിക്കുന്നത് ആകെ 25 ലക്ഷം രൂപ. 24 ലക്ഷം രൂപയിലധികം തുക നഷ്ടപരിഹാര ഇനത്തിൽ ചെലവഴിച്ചു കഴിഞ്ഞു. 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഇനി കൊടുക്കാനുണ്ട്.എന്നാൽ ഇനി വനം വകുപ്പിന്റെ അക്കൗണ്ടിൽ ഉള്ളത് 3000രൂപയും.
കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള തുക പോലും വനം വകുപ്പിന്റെ കയ്യിൽ ഇല്ലന്ന് ചുരുക്കം. പരിഹാരത്തിന് ജനപ്രതിനിധികളെ സമീപിക്കുക അല്ലാതെ മാർഗം ഒന്നുമില്ലെന്ന് വനം വകുപ്പ് അധികാരികൾ തുറയുന്നു. കോട്ടപ്പടി - കോട്ടപ്പാറ വന്യജീവി ശല്യവുമായി ബന്ധപ്പെട്ടു ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് വനംവകുപ്പിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം വടക്കുംഭാഗത്ത് കാട്ടാന മൂരിയെ കുത്തി കൊന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി യോഗം നടന്നത്.
മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗം കർഷക പ്രതിഷേധത്തിൽ കലുഷിതമായി. കാട് ഇറങ്ങി വരുന്ന കാട്ടാനകൾ സർവ്വനാശം സൃഷ്ടിച്ചാണ് വനത്തിലേക്ക് തിരികെ പോകുന്നത്. കാട്ടാനകൾ വന്നു പോകുന്നതുമൂലംലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.അതിൽ 50 ലക്ഷത്തോളം രൂപ വനംവകുപ്പ് നഷ്ടപരിഹാരമായി കൊടുത്തു തീർക്കാൻ ഉണ്ട്. കാലാകാലങ്ങളായി ജനങ്ങളുമായി സംസാരിച്ചു തയ്യാറാക്കുന്ന പദ്ധതികൾ ഒരു രീതിയിലും നടത്തപ്പെടുന്ന ഇല്ല എന്നതാണ്സർവകക്ഷി യോഗം വിലയിരുത്തിയത്. വന്യജീവികളെ കൊണ്ട് പൊറുതിമുട്ടി ഒരു രീതിയിലും ജീവിക്കാൻ സാധിക്കാത്ത സാഹചര്യം ആണെന്ന് ജനജാഗ്രതാ സമിതി അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റ് ഫണ്ട് അനുവദിക്കാതെ പദ്ധതികളൊന്നും തന്നെ നടപ്പിലാക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന് ഡി.എഫ്.ഒ അറിയിച്ചു. വന്യജീവികളെ വനത്തിൽ തന്നെ നിർത്തണം. കൃഷിഭൂമിയിൽ ഇറ ന്നത് തടയാൻ വനംവകുപ്പിന് കഴിയുന്നില്ലെങ്കിൽ അവയെ തുരത്തി ഓടിക്കാൻ ഉള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കോട്ടപ്പാറ ഫോറെസ്റ്റ് ഔട്ട് പോസ്റ്റ് ഓഫീസിൽ നടന്ന യോഗത്തിൽ മലയാറ്റൂർ റേഞ്ച് ഓഫീസർ ധനിക്ക്ലാൽ, ഡെപ്യൂട്ടി ഇൻചാർജ് റെജിമോൻ, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ, വാർഡ് മെമ്പർമാരായ സണ്ണി വർഗീസ്, സന്തോഷ് അയ്യപ്പൻ, സാറാമ്മ ജോൺ, ഫാ.റോബിൻ പടിഞ്ഞാറെകുറ്റ്, ഫാ. ബെസി കാവുങ്ങുപ്പിള്ളി എന്നിവർ പങ്കെടുത്തു