sndp-kootukadu
ഗുരുകാരുണ്യം പദ്ധതിയിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പോഷകാഹാര കിറ്റ് വിതരണം എസ്.എൻ.ഡി.പി പറവൂ‌ർ യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജരുമായ ഹരി വിജയൻ നിർവഹിക്കുന്നു.

പറവൂർ: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ കീഴിലുള്ള നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. കൂട്ടുകാട് ശാഖയുടെ നേതൃത്വത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കുള്ള കിറ്രുവിതരണം യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജരുമായ ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, സി.ഡി. കണ്ണൻ, ശാഖാ പ്രസിഡന്റ് രണരാജൻ, സെക്രട്ടറി അഭിലാഷ്, ലീന വിശ്വൻ, വേണുഗോപാൽ, സുമേഷ് ശാന്തി എന്നിവർ പങ്കെടുത്തു.