കളമശേരി: കൊവിഡ് മഹാമാരിയിൽ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തിലെ വിദ്യാർത്ഥികൾക്കായുള്ള നോട്ടുബുക്ക് ചലഞ്ചിന്റെ മണ്ഡലംതല ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസൽ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പള്ളി, നിയോജകമണ്ഡലം പ്രസിഡന്റ് അൻവർ കരീം, ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി, മണ്ഡലം പ്രസിഡന്റ് കെ.ഐ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.