amma

കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ' കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സഹായമൊരുക്കാൻ രംഗത്ത്. ആദ്യഘട്ടമായി നൂറ് ടാബ്‌ലെറ്റുകൾ നൽകും. ഇലക്ട്രോണിക്സ് ഉത്പന്ന വിപണിയിലുള്ള ഫോൺ 4 എന്ന സ്ഥാപനവുമായി സഹകരിച്ചാണ് 'ഒപ്പം അമ്മയും' പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അമ്മയുടെ ഏതെങ്കിലും അംഗത്തിന്റെ സാക്ഷ്യപത്രമോ വാർഡ് കൗൺസിലർമാരുടെ ശുപാർശയോ സഹിതം കുട്ടിയുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെ അടങ്ങിയ കത്ത് 15 ന് മുമ്പ് 'അമ്മ' ഓഫീസിലേക്ക് അയയ്ക്കണം. ഫോൺ: 0484 4069406 അമ്മ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി കലൂർ കറുകപ്പള്ളിയിലെ ഓഫീസിൽ കഴിഞ്ഞ ആഴ്ച സൗജന്യ വാക്സിനേഷൻ നൽകിയിരുന്നു.