മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള സഞ്ചരിക്കുന്ന ഗ്രന്ഥശാലകൾ ആരംഭിക്കണമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കൊവിഡ് മഹാമാരി നീണ്ടുനിൽക്കുന്ന കാലഘട്ടത്തിൽ വീട്ടകങ്ങളിലിരിക്കുന്നവർക്ക് വായിക്കാൻ അഭിരുചിക്കിണങ്ങിയ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിന് സഞ്ചരിക്കുന്ന ഗ്രന്ഥശാലക ആരംഭിച്ച് പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. മൂവാറ്റുപുഴ താലൂക്ക് തല വായന പക്ഷാചണത്തിന്റെ സമാപനം സമ്മേളനത്തിൽ ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം. ജൂൺ 18ന് പി.എൻ.പണിക്കരുടെ ചരമദിനത്തിൽ ഗ്രന്ഥശാലകളിൽ ആരംഭിച്ച വായനപക്ഷാചരണ പരിപാടിയുടെ സമാപനം ഐ.വി.ദാസിന്റെ ജന്മദിനമായ ഇന്നലെയാണ് സമാപിച്ചത്. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെയാണ് സമാപന സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ജില്ല എക്സിക്യുട്ടീവ് അംഗം പി.ബി.രതീഷ്, നഗരസഭ കൗൺസിലർ ആർ.രാഗേഷ്, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ, ജില്ല ലൈബ്രറി കൗൺസിൽ അംഗം കെ.എൻ.മോഹനൻ, താലൂക്ക് എക്സിക്യുട്ടീവ് അംഗം സിന്ധു ഉല്ലാസ് എന്നിവർ സംസാരിച്ചു.വി.ആർ.എ ലൈബ്രറി സെക്രട്ടറി ആർ.രാജീവ്,പ്രസിഡന്റ് കെ.ആർ.വിജയകുമാർ, ലൈബ്രറി സെക്രട്ടറിമാർ,പ്രസിഡന്റുമാർ , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങൾ, നേതൃസമതി കൺവീനർമാർ, ലൈബ്രേറിയൻമാർ തുടങ്ങിയവർ പങ്കെടുത്തു.