കൊച്ചി: ഫാ. സ്റ്റാൻ സ്വാമിക്ക് ഗാന്ധിപ്രതിമയുടെ മുൻപിൽ എ.ഐ.വൈ.എഫ് സ്മരണാഞ്ജലി അർപ്പിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.സി. സഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്. സുനിൽകുമാർ, ആൽവിൻ സേവ്യർ, സിജിബാബു, വിപിൻരാജ്, ബൈജു തോട്ടാളി എന്നിവർ സംസാരിച്ചു.