കൊച്ചി: കിറ്റെക്സിന്റെ പ്രവർത്തനത്തിന് തടസം സൃഷ്‌ടിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിൻമാറണമെന്നും വ്യവസായങ്ങളെ നിലനിർത്തണമെന്നും ഐ.എൻ.ടി.സി ദേശീയസെക്രട്ടറിയും കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റുമായ കെ.പി. തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു. നിർമ്മാണമേഖലയിലെ തൊഴിൽ പ്രതിസന്ധികളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ കെ.കെ. എൻ.ടി.സി നടത്തിയ ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എൽ. മൈക്കിൾജോസ് കപ്പിത്താൻപറമ്പിൽ, സലോമി ജോസഫ്, എം.എം. രാജു, സാംസൺ അറക്കൽ, കെ.എം. ജോർജ് എന്നിവർ സംസാരിച്ചു.