കൊച്ചി: രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിനാഘോഷം സംസ്ഥാന പ്രസിഡന്റ് അനുചാക്കോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ജോർജ് ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന് യുവരാഷ്ട്രീയ ജനതാ സെക്രട്ടറി ജനറൽ സുഭാഷ് കാഞ്ഞിരത്തിങ്കൽ നേതൃത്വം നൽകി.