11
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള പച്ചക്കറിത്തൈ വിതരണം കർഷക സംഘം ജില്ലാ സെക്രട്ടറി എം.സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി സർവീസ് സഹകരണബാങ്കിന്റെ (2788) ആഭിമുഖ്യത്തിൽ പച്ചക്കറിത്തൈ സൗജന്യമായി വിതരണംചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.എ. മണി അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൻ ലിജാമണി, ഇടപ്പളളി വടക്കുംഭാഗം സഹകരണസംഘം പ്രസിഡന്റ് എ.ജെ. ഇഗ്നേഷ്യസ്, ജോസഫ്, ബാങ്ക് സെക്രട്ടറി പി.എം. ലളിത, ഡയറക്ടർ ബോർഡ് അംഗം കെ.കെ. രമണൻ എന്നിവർ സംസാരിച്ചു.