agriculture
കാഞ്ഞൂർ മല്ലിശ്ശേരി പാടശേഖരം കഴിഞ്ഞ രാത്രി മണ്ണടിച്ചു നികത്തിയിരിക്കുന്നതായി കാണുന്നു.

കാലടി:കാഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിലെ മല്ലിശ്ശേരി പാടശേഖരം കഴിഞ്ഞ രാത്രിയിൽ സാമൂഹ്യവിരുദ്ധരും ഗുണ്ടാസംഘങ്ങളും ചേർന്ന് മണ്ണിട്ടുനികത്തി. ഉദ്ദേശം 50 ലോഡ് മണ്ണ് നിക്ഷേപിച്ചിട്ടുണ്ട്. പഞ്ചായത്ത് നിർമ്മിച്ച കരിങ്കൽകെട്ട് തകർന്നിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ വലിയ തോതിൽ മലവെള്ളം സംഭരിച്ച് സമീപപ്രദേശങ്ങളെ പ്രളയദുരിതത്തിൽ നിന്നും രക്ഷിച്ചത് മല്ലിശ്ശേരി പാടശേഖരമാണ് . വൈസ് പ്രസിഡന്റ് കെ.എൻ.കൃഷ്ണകുമാർ കൃഷി വകുപ്പ് മന്ത്രിക്കും, കളക്ടർക്കും, പൊലീസിലും പരാതി നൽകി.