11
കാക്കനാട് അയ്യനാട്‌ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വാങ്ങുന്നതിനുള്ള പലിശരരഹിത വായ്പാപദ്ധതി എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: സഹകരണ ബാങ്കുകളിൽ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികൾക്ക് ഓൺലൈൻ പഠനാവശ്യത്തിന് സ്മാർട്ട്ഫോൺ വാങ്ങുന്നതിനുളള സഹകരണവകുപ്പിന്റെ പലിശരഹിത പദ്ധതിയായ വിദ്യാതരംഗിണി പദ്ധതിക്ക് തുടക്കമായി. കാക്കനാട് അയ്യനാട്‌ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ കെ.ആർ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് പി.എം. അബ്ദുൾ റഹ്മാൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.കെ. സന്തോഷ്ബാബു, സബിത കരീം, ടി.എ. സുഗതൻ, ബെന്നി സി.ബി, കെ.എസ്. ജയേഷ്, കെ.ടി. വിശ്വംഭരൻ, ഇ.എം. മജീദ്, ലിസി മത്തായി, സെക്രട്ടറി എ.എൻ. രാജമ്മ എന്നിവർ സന്നിഹിതരായിരുന്നു.

ഇരുപത്തിനാലുമാസത്ത തുല്യ ഗഡുക്കളായി പതിനായിരം രൂപവരെയാണ് വായ്പയായി നൽകുന്നത്, സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ഫോൺവാങ്ങുന്ന സ്ഥാപനത്തിന്റെ ബില്ലിന്റെ പകർപ്പും അപേക്ഷകർ ഹാജരാക്കണം . ജൂലായ് 31വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു..