പറവൂർ: ചെമ്മീൻതല സംസ്കരിക്കുന്ന സ്വകാര്യസ്ഥാപനത്തിൽനിന്ന് ചാത്തനാട് വീരൻപുഴയിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമം തടയുമെന്ന് ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി. ഏഴിക്കര, വരാപ്പുഴ, കടമക്കുടി, ചിറ്റാറ്റുകര, എടവനക്കാട്, കുഴുപ്പിളളി, നായരമ്പലം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾ പണിയെടുക്കുന്നിടമാണ് വീരൻപുഴകായൽ. കമ്പനിക്ക് അനുമതി കൊടുക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി.എ.

ദിലീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം. രമേഷ് അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി.വിജയൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ. വിനോഷ്, സെക്രട്ടറി സിനീഷ് ഏഴിക്കര എന്നിവർ സംസാരിച്ചു.