പറവൂർ: ഗതാഗതം ദുഷ്കരമാക്കുന്ന നഗരത്തിലെ റോഡുകളുടെ അശാസ്ത്രീയത പരിഹരിക്കുക, കവലകളുടെ വികസനം യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം നടത്തി. ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.വി. വിനിൽ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി നിവേദ് മധു, അനഘ പെരുന്തോടത്ത് എന്നിവർ സംസാരിച്ചു. നഗരവാസികൾ, ബഹുജനങ്ങൾ എന്നിവരിൽനിന്ന് ഒപ്പുശേഖരണം നടത്തി. പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.