മുളന്തുരുത്തി: മുളന്തുരുത്തി ഗവ: ഹൈസ്കൂളിൽ കുട്ടികൾക്കൊപ്പം കുടുംബത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചുതുടങ്ങി.സ്കൂൾ തുറക്കാത്തതിനാൽ വീടുകളിലെത്തി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളും അവർ നേരിടുന്ന പ്രയാസങ്ങളും നേരിട്ടു മനസിലാക്കി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷൃം. വിവിധ സംഘടനകൾ നൽകിയിട്ടുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് മാണി, പ്രധാന അദ്ധ്യാപിക കെ.കെ പ്രീതി, പി.ടി.എ പ്രസിഡന്റ് പി.എസ് സംഗീതി, ജറിൻ.ടി.ഏലിയാസ്, ജോസ് കുര്യാക്കോസ്, ബീന.വി തുടങ്ങിയവർ നേതൃത്വം നൽകി.