പെരുമ്പവൂർ: സ്വന്തം വാഹനം കൊവിഡ് സേവനത്തിനായി വിട്ടു നൽകിയ പെരുമ്പാവൂർ ശ്രീഗുരുജീസ് ഗ്രൂപ്പ് ഒഫ് കമ്പനിസ് മാനേജിംഗ് ഡയറക്ടർ പി.സെന്തിൽകുമാറിന് സേവാഭാരതി പുരസ്കാരം നൽകി. സേവാഭാരതി പെരുമ്പാവൂർ മേഖലാ കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംഘകാര്യവാഹ് സുഭാഷ് സെന്തിൽകുമാറിന് പുരസ്കാരം നൽകി ആദരിച്ചു. കോ ഓർഡിനേറ്റർ ബിബിൻ സംസാരിച്ചു.