agri
കാഞ്ഞൂർ കിഴക്കം ഭാഗം സർവ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിത്തിടൽ ബാങ്ക് പ്രസിഡൻ്റ് ടി.ഐ.ശശി ഉദ്ഘാടനം ചെയ്യുന്നു.

കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയിൽ പച്ചക്കറി കൃഷി തുടങ്ങി. പുതുശ്ശേരി പൗലോസിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. വിത്തിടൽ ചടങ്ങ് ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി ഉദ്ഘാടനം ചെയ്തു. കെ.പി.ശിവൻ അദ്ധ്യക്ഷനായി. മുൻ ബാങ്ക് പ്രസിഡന്റ് എം.ജി .ഗോപിനാഥ്, കെ.എ.അലിയാർ, കെ.കെ.രാജേഷ് കുമാർ, ഷീജ രാജൻ, സുനിത ശിവദാസ്, കൃഷി ഓഫിസർ എൽസാ ഗെയിൽസ്, അസി .സെക്രട്ടറി എം.ബി.സിനി, എ.ജി.ശ്രീകുമാർ, കെ.എൻ.സന്തോഷ് എന്നിവർ സംസാരിച്ചു.