കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ച 'മകൾക്കൊപ്പം' എന്ന പ്രചാരണത്തിന്റ ഭാഗമായി കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'ഐക്യദാർഢ്യ പ്രതിജ്ഞ എറണാകുളം ഗാന്ധിസ്‌ക്വായറിയിൽ നടന്നു. വിവാഹത്തെ കച്ചവടമാക്കി സാമൂഹ്യാടിത്തറ തകർക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് കെ.എസ്.യുവും പ്രതിപക്ഷനേതാവും ലക്ഷ്യമിടുന്നത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ ടോണി ചമ്മണി, ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ദീപക് ജോയ്, ജോൺസൻ മാത്യു, വി.ആർ. സുധീർ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ്. നായർ എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി അസ്‌ലം പി.എച്ച്, ജില്ലാ സെക്രട്ടറിമാരായ ആനന്ദ് കെ. ഉദയൻ, അനസ് കെ.എം, സഫൽ വലിയവീടൻ, ഫസ്‌ന ടി.വൈ., ആൻ സെബാസ്റ്റ്യൻ, മിവ ജോളി, ബ്ലോക്ക് പ്രസിഡന്റുമാരായ അൽ അമീൻ അഷ്‌റഫ്, ജെറിൻ ജേക്കബ് പോൾ, ജിഷ്ണു ശിവൻ, അമർ മിഷൽ എന്നിവർ പങ്കെടുത്തു.