അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ ഷാപ്പുംപടി ആഴകം, കിഴക്കേകവല,ആഴകം പടിഞ്ഞാറെ കവല എന്നിവിടങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ ഏഴുലക്ഷം രൂപമുടക്കി പൂർത്തീകരിച്ച ലൈറ്റുകളുടെ സ്വിച്ച്ഓൺ റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലൈജോ ആന്റു, കെ.പി. ബിബീഷ്, ജയരാധാകൃഷ്ണൻ, ജെസി ദേവസിക്കുട്ടി, കെ.പി. ബേബി, ഏല്യാസ് കെ.തരിയൻ, ടി.എം. വർഗീസ് എന്നിവർ പങ്കെടുത്തു.