ആലുവ: സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ അനുശോചിച്ചു. ശ്രീനാരായണ സന്ദേശങ്ങൾ ജനമനസിലേക്കെത്തിക്കുന്നതിന് സമർപ്പിത ജീവിതവുമായി മുന്നേറിയ ശ്രേഷ്ഠനാണ് സ്വാമി. ആലുവ അദ്വൈതാശ്രമം സന്ദർശിക്കുന്ന വേളകളിൽ സ്വാമിയുമായി കൂടുതൽ അടുത്തിടപഴകാൻ സാധിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.