cusat
കുസാറ്റിൽ നടന്ന പത്ര സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദൻ സംസാരിക്കുന്നു. സമീപം പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ ,ഡയറക്ടർ കെ.ഗിരീഷ് കുമാർ, ഡോ.മീര, ഡോ.ബഞ്ചമിൻ വർഗീസ്,

കളമശേരി: കുസാറ്റിലെ സുവർണജൂബിലി ആഘോഷങ്ങൾ ജൂലായ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ.ആർ. ബിന്ദു, പി.രാജീവ്, എന്നിവർ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ ശാസ്ത്രസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടത്തിനുപിന്നിൽ സജീവസാന്നിധ്യമായ കുസാറ്റ്1971 ജൂലായ് പത്തിനാണ് പിറന്നത്.

ഇന്ന് ഇന്ത്യയിലെ എണ്ണപ്പെട്ട ശാസ്ത്ര സാങ്കേതിക സർവ്വകലാശാലകളിലൊന്നാണ്. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയും, പ്രമുഖ ദാർശനികനുമായിരുന്ന ജോസഫ് മുണ്ടശേരി ആയിരുന്നു സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ.

കുസാറ്റിൽ നടന്ന പത്രസമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ , പ്രോ വൈസ് ചാൻസലർ പി.ജി.ശങ്കരൻ , പരീക്ഷാ കൺട്രോളർ ബെഞ്ചമിൻ വർഗീസ്, രജിസ്ട്രാർ ഡോ. വി.മീര, ഡയറക്ടർ ഡോ.കെ.ഗിരിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.