ആലുവ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റും ശ്രീനാരായണ ഗുരുദേവൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനിച്ച സന്യാസി ശ്രേഷ്ഠരിൽ അവസാനത്തെ കണ്ണിയുമായ സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ അനുശോചിച്ചു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, അരുൺ തോപ്പിൽ, യൂത്ത്മൂവ്‌മെന്റ് ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട്, യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, സൈബർസേന ജില്ലാ കമ്മിറ്റിഅംഗം ജഗൽകുമാർ എന്നിവർ സംസാരിച്ചു.