kklm
പാലക്കുഴയിലെ ഹോമിയോ മരുന്ന് വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എ.ജയ ഉദ്ഘാടനം ചെയ്യുന്നു

പാലക്കുഴ: കൊവിഡ് മുക്തരായവർക്ക് പാലക്കുഴ പഞ്ചായത്തിൽ ഹോമിയോ ചികിത്സ ആരംഭിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും തുക ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 1100ഓളം കോവിഡ് മുക്തരാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന് കീഴിൽ പുളിക്കമ്യാലിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്‌പെൻസറിയിൽ നിന്നും പാലക്കുഴയിലെ ഹോമിയോ പെരിഫ്രൽ ഒ.പിയിൽ നിന്നും മരുന്ന് ലഭിക്കും. മരുന്ന് വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എ.ജയ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ.ഗോപി അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ സലി ജോർജ്, മെഡിക്കൽ ഓഫീസർ ഡോ. കെ.എച്ച്.ദീപ്തി, സെക്രട്ടറി എൻ.ശ്രീദേവി, സാലി പീതാംബരൻ, സിജി ബിനു, മഞ്ജു ജിനു, സിബി സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.