പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ നമ്പേലി പൂതക്കുഴി സാംസ്‌കാരിക നിലയത്തിലേക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫർണിച്ചറുകളുടെ സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ എം സലിം നിർവഹിച്ചു.വാർഡ് മെമ്പർ പി.പി.രഘുകുമാർ, ലിജിൻ വർഗീസ്, എം.എം.ഷൗക്കത്തലി, മനോജ് നമ്പേലി, എസ്.ജെ.എൽദോസ്, പി.കെ.ബിജു, എൽദോ മാത്യു എന്നിവർ സംസാരിച്ചു.