baiju-moothakunnam-
ഇന്ധനവില വർദ്ധനവിനെതിരെ ബൈജു സൈക്കിൾ ചവിട്ടി ഒറ്റയാൾ പ്രതിഷേധിക്കുന്നു.

പറവൂർ: അടിക്കടിയുണ്ടാവുന്ന ഇന്ധനവില വർദ്ധനവിനെതിരെ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി പ്രതിഷേധം. 'എന്റെ പ്രതിഷേധം" എന്നെഴുതിയ പ്ളക്കാർഡുമായി മൂത്തകുന്നം സ്വദേശി എൻ.എസ്. ബൈജു 54 കിലോമീറ്ററാണ് സഞ്ചരിച്ചത്. മൂത്തകുന്നത്ത് നിന്നും ഇടപ്പള്ളി വരെയും തിരിച്ചുമായിരുന്നു സൈക്കിൾ യാത്ര. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇന്ധനവില വർദ്ധിച്ചതോടെ യാത്രാ ചെലവ് കൂടി. ഇതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നതായും നിരവധി ജനങ്ങളുടെ പ്രതിഷേധമാണ് ഈ സൈക്കിൾ യാത്രയിലൂടെ പ്രകടിപ്പിക്കുന്നതെന്നും ബൈജു പറഞ്ഞു.