youth-congress
ഡി.വൈ.എഫ്.ഐ നേതാക്കളുടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അധോലോക മാഫിയ ബന്ധങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ജിൻഡോ ജോൺ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഡി.വൈ.എഫ്.ഐ നേതാക്കളുടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അധോലോക മാഫിയ ബന്ധങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജിൻഡോ ജോൺ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ പി.കെ. മുഹമ്മദ് കുഞ്ഞ്, ജോജി ജേക്കബ്, മുൻസിപ്പൽ കൗൺസിലർമാരായ പോൾ പാത്തിക്കൽ, അഭിലാഷ് പുതിയേടത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ ബിബിൻ ഇ. ഡി, ഷേക്ക് മുഹമ്മദ് അഫ്‌സൽ, ജിജോ മറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.