മൂവാറ്റുപുഴ: സി.പി.ഐ നേതാവും മുൻ വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മികച്ച സഹകാരിയുമായിരുന്ന സി.വി.യോഹന്നാന്റെ എട്ടാം ചരമാർഷികം ആചരിച്ചു. സി.വിയുടെ വസതിയിൽ നടന്ന അനുസ്മരണ ദിനാചരണത്തിൽ സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.അരുൺ, മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ്, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, നേതാക്കളായ കെ.എ.നവാസ്, ഇ.കെ.സുരേഷ്, പോൾ പൂമറ്റം, സീന ബോസ്, പി.എൻ.മനോജ്, സി.ജെ.ബാബു എന്നിവർ സംസാരിച്ചു.