ആലുവ: കേരള വനം വന്യജീവിവകുപ്പും സോഷ്യൽ ഫോറെസ്ട്രി ഡിവിഷനും എടത്തല പഞ്ചായത്ത് 18, 20 വാർഡുകളുടെ നേതൃത്വത്തിൽ എടത്തല അൽ അമീൻ കോളേജിന് സമീപം കോയേലിമലയിൽ വനമഹോത്സവം സംഘടിപ്പിച്ചു. വൃക്ഷത്തൈനട്ട് എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.
മാലിന്യക്കൂമ്പാരമായി കിടന്ന സ്ഥലത്താണ് മുന്നൂറോളം ഫലവൃക്ഷത്തൈകൾ നട്ടത്. വാർഡ് മെമ്പർമാരായ അഫ്‌സൽ കുഞ്ഞുമോൻ, ഷിബു പള്ളികുടി, ഡി.എഫ്.ഒ എ. ജയമാധവൻ, റേഞ്ച് ഓഫീസർ സി.ആർ. സിന്ധുമതി എന്നിവർ പങ്കെടുത്തു.