കുറുപ്പംപടി: പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് വിറക് വിതരണം ചെയ്ത് കുറുപ്പംപടി യൂത്ത് കോൺഗ്രസ് സമരം നടത്തി. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ഒ.ദേവസി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി വർഗീസ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സനൽ അവറാച്ചൻ, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, പോൾ പാത്തിക്കൽ, ടി. ജി സുനിൽ, കുര്യൻ പോൾ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്മാരായ അനിൽ ജോസ്, ബിബിൻ ഇ. ഡി, ജെഫർ റോഡിഗെറ്സ്, സഫീർ മുഹമ്മദ്, ജിജോ മറ്റത്തിൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഫെബിൻ കുര്യാക്കോസ്, മനോജ് മുടക്കുഴ, ചെറിയാൻ ജോർജ്, അരുൺ കുമാർ കെ. സി, അഗ്രോസ് പുല്ലൻ, കോൺഗ്രസ് നേതാക്കളായ സജി പടയാറ്റിൽ, ഫെജിൻ പോൾ, എൽദോസ് അറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.