ഫോർട്ട് കൊച്ചി: മട്ടാഞ്ചേരി കടവുംഭാഗം കറുത്ത ജൂതൻമാരുടെ പള്ളി നവീകരണത്തിൽ ആശങ്ക വേണ്ടെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു പറഞ്ഞു. പള്ളി സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി പള്ളിയിലെ കടന്നുകയറ്റം ഒഴിവാക്കും. കഴിഞ്ഞ ദിവസമാണ് പള്ളി റവന്യൂ വകുപ്പിൽ നിന്ന് പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്. നവീകരണത്തിൽ പ്രാദേശിക എതിർപ്പുകൾ ഒന്നുമില്ലെന്ന് മിനുറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ടൂറിസം അധികാരികളുമായി ചേർന്നാണ് രൂപരേഖ തയ്യാറാക്കുന്നത്. ഇസ്രയേലിൽ നിന്ന് കൊച്ചിയിലെ ജൂത തലമുറക്കാരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടൂറിസം ഡയറക്ടർ ഇ.ദിനേശൻ, ശ്രീനാഥ്, എസ്.ഭൂപേഷ്, ഹരികുമാർ, ടി.കെ.അഷറഫ്, എം.എച്ച്.എം അഷറഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.