പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് റൂറൽ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഇന്ന് രാവിലെ 10 മണിക്ക് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.എം.ഹംസയുടെ അദ്ധ്യക്ഷത വഹിക്കും.

സ്‌ട്രോംഗ് റൂം ഉദ്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കും. സ്ഥാപക പ്രസിഡന്റും അന്തരിച്ച കെ.പി.സി.സി നിർവാഹക സമിതി അംഗമായിരുന്ന എം.എം.അവറാന്റെ ഫോട്ടോ അനാഛാദനവും എം.എൽ.എ നിർവഹിക്കും.